കുവൈത്ത് അമീറിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നു

കു​വൈ​ത്ത്​ അ​മീ​ര്‍ ശൈ​ഖ്​ സ​ബാ​ഹ്​ അ​ല്‍ അ​ഹ്​​മ​ദ്​ അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹി​​െന്‍റ ആ​രോ​ഗ്യ​നി​ല​ മെച്ചപ്പെടുന്നതായി ​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ല്‍ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ പാ​ര്‍​ല​മ​െന്‍റി​നെ അ​റി​യി​ച്ചു. ശ​സ്​​ത്ര​ക്രി​യ​ക്കു​ശേ​ഷം തു​ട​ര്‍ ചി​കി​ത്സ​ക്കാ​യി അ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ലാ​ണ്​. ആ​രോ​ഗ്യ​നി​ല അ​ന്വേ​ഷി​ക്കു​ക​യും പ്രാ​ര്‍​ഥി​ക്കു​ക​യും ചെ​യ്​​ത എ​ല്ലാ​വ​ര്‍​ക്കും അ​മീ​ര്‍ ന​ന്ദി അ​റി​യി​ച്ച​താ​യും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.