കുവൈറ്റ്, യുഎഇ, ബഹറിൻ അതിർത്തികൾ സൗദി അറേബ്യ തുറക്കുന്നു

ജിദ്ദ: കുവൈറ്റ്, ബഹറിൻ,യുഎഇ എന്നിവിടങ്ങളിലേക്കുള്ള സൗദി അറേബ്യയുടെ അതിർത്തികൾ ഉടൻ തുറക്കും. സൗദിയിൽ കോവിഡ് 19 നിയന്ത്രണത്തിലായതോടെ സാമ്പത്തിക രംഗത്തെ പ്രവർത്തനങ്ങളും സാധാരണനിലയിലേക്ക് വരികയാണ്. ഈ സാഹചര്യത്തിലാണ് നാലുമാസത്തെ അടച്ചുപൂട്ടലിന് ശേഷം അതിർത്തികൾ തുറക്കുവാൻ തീരുമാനമായത്.

ജി സി സി രാജ്യങ്ങളിൽ നിന്നുള്ള വാണിജ്യ ട്രക്കുകൾക്ക്‌ ലാൻഡ് പോർട്ടുകൾ വഴി പ്രവേശനമുള്ളതായി സൗദി കസ്റ്റംസ് പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.