ബെയ്‌റൂത് സ്ഫോടനം : മരിച്ചവരുടെ എണ്ണം നൂറ് കടന്നു

ലബനീസ് തലസ്ഥാനമായ ബെയ്‌റൂതിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നൂറ് കടന്നതായി റിപ്പോര്‍ട്ട്. നിരവധി പേരെ ഇനിയും കാണാനുണ്ടെന്നും മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശങ്കയെന്നും ലബനീസ് റെഡ്‌ക്രോസ് അറിയിച്ചു.

സ്‌ഫോടനത്തില്‍ 4,000 ല്‍ അധികം ആളുകള്‍ക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചില്‍ നടന്നുവരികയാണ്.