ഹൃദയാഘാതം: പത്തനംതിട്ട സ്വദേശി കുവൈത്തിൽ മരിച്ചു

ഹൃദയാഘാതംമൂലം പത്തനംതിട്ട സ്വദേശി ജോസ് തോമസ് (62) കുവൈറ്റില്‍ മരണമടഞ്ഞു. വെണ്ണിക്കുളം, കോതക്കുളത്ത് പരേതനായ കെ.കെ.തോമസിന്‍റെയും അന്നമ്മ തോമസിന്‍റെയും മകനാണ്. കുവൈറ്റ് മിനിസ്ട്രിഓഫ് ഇന്‍ഫര്‍മേഷനില്‍ ജോലിചെയ്തുവരികയായിരുന്നു. ഭാര്യ-സൂസമ്മ ജോസ്
തോമസ്. മക്കള്‍- ശ്രീദേവി ജോസ് തോമസ്, നവനീത് ജോസ് തോമസ്, സഹോദരങ്ങള്‍ – ആന്‍റണി തോമസ്,
ബാബുതോമസ് (പരേതന്‍), കുഞ്ഞുമോള്‍, ജോണിക്കുട്ടി തോമസ്, എല്‍സി.