ലെബനാനിലേക്ക് 36 ടൺ അവശ്യവസ്​തുക്കളയച്ച് കുവൈത് റെഡ് ക്രെസെന്റ്

സ്​ഫോടനമുണ്ടായ ലബനാനിലേക്ക്​ കുവൈത്ത്​ റെഡ്​ ക്രെസൻറ്​ സൊസൈറ്റി സഹായ വസ്​തുക്കൾ നിറച്ച വിമാനമയച്ചു. 36 ടൺ അവശ്യവസ്​തുക്കളുമായാണ്​ വ്യാഴാഴ്​ച അബ്​ദുല്ല അൽ മുബാറക്​ എയർബേ​സിൽനിന്ന്​ വിമാനം പറന്നത്. വെബ്​സൈറ്റിലൂടെ സഹായം സ്വീകരിച്ച്​ ലബനാനിൽ എത്തിക്കാൻ​ സംഘടന കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്​. വരും ദിവസങ്ങളിൽ കൂടുതൽ സഹായ വസ്​തുക്കൾ എത്തിക്കാൻ സംഘടനക്ക്​ കഴിയുമെന്നാണ് പ്രതീക്ഷ. മരുന്നും മറ്റ്​ അത്യാവശ്യ വസ്​തുക്കളും എത്തിക്കാനാണ്​ കുവൈത്ത്​ റെഡ്​ ക്രെസൻറ്​ സൊസൈറ്റി സാമ്പത്തിക സമാഹരണം നടത്തുന്നത്​. https://www.krcs.org.kw/Donation/Lebanon-Relief-Campaign എന്ന ലിങ്കിലൂടെ സംഭാവനകൾ നൽകാവുന്നതാണ്.