കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍ പെട്ടു

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍ പെട്ടു. പറന്നിറങ്ങുമ്പോള്‍ റണ്‍വേയുടെ അവസാന ഭാഗത്ത് നിന്നാണ് തെന്നിമാറിയത്. വിമാനത്തില്‍ നിന്ന് പുക ഉയരുന്നതായാണ് വിവരം. അല്‍പം മുന്‍പാണ് സംഭവം നടന്നത്.

ദുബായ്-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് 1344 വിമാനമാണ് അപകടത്തിൽ പെട്ടത്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. വിമാനത്തിന് സാരമായ കേടുപാടുകൾ ഉണ്ടായതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു. 174 യാത്രക്കാരും 5 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്