ആളൊഴിഞ്ഞ പ്രദേശത്ത് ചൂതാട്ടം നടത്തിയ 14 ഏഷ്യക്കാർ പിടിയിൽ.

കുവൈത്ത് സിറ്റി :ആളൊഴിഞ്ഞ പ്രദേശത്ത് ചൂതാട്ടം നടത്തിയ 14 ഏഷ്യൻ വംശജരെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു. ചൂതാട്ടത്തിനായി ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടെത്തി നശിപ്പിച്ചു . 14 പേരെയും നാട് കടത്താനുള്ള നടപടികൾ ഉടൻ ഉണ്ടായേക്കും. മഹ്ബൂലയിലെ ആളൊഴിഞ്ഞ പ്രദേശത്തെയാണ് ഇവർ ചൂതാട്ട കേന്ദ്രമായി തിരഞ്ഞെടുത്തത്. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണ് അറസ്റ്റിലേക്ക് വഴിയൊരുക്കിയത്.