കുവൈത്തിൽ റെന്റ് എ കാർ ബിസിനസിൽ 60 ശതമാനം ഡിമാൻഡ് കുറഞ്ഞു

കുവൈത്തില്‍ റെന്റ് എ കാർ ബിസിനസില്‍ 60 ശതമാനം ഡിമാന്‍ഡ്​ കുറഞ്ഞുവെന്ന് റിപ്പോർട്ട്​. കോവിഡ്​ പ്രതിസന്ധിയാണ്​ ഇൗ ബിസിനസിനെയും പ്രതികൂലമായി ബാധിച്ചത്​. വാഹനങ്ങള്‍ ദിവസ വാടകക്കും മാസവാടകക്കും നല്‍കുന്നതില്‍ ഇടിവ്​ വന്നിട്ടുണ്ട്​. പല കമ്ബനികളും നിലനില്‍പ്​ ഭീഷണി നേരിടുകയാണ്.

ഇത്​ തൊഴിലാളികള്‍ക്കും ജോലിനഷ്​ട ഭീഷണി ഉയര്‍ത്തുന്നു. കോവിഡ്​ പ്രതിസന്ധി തുടങ്ങിയ സമയത്തില്‍നിന്നാണ്​ 60 ശതമാനം കുറവുണ്ടായത്​. ഇപ്പോള്‍ വിപണി ക്രമേണ തുറന്നുകൊടുക്കുന്ന ഘട്ടത്തിലാണ്​ രാജ്യം. അതുകൊണ്ടുതന്നെ വരും മാസങ്ങളില്‍ സ്ഥിതി​ മെച്ചപ്പെടുമെന്നാണ്​ പ്രതീക്ഷ.