ഫിന്താസ്, ഹവല്ലി എന്നിവിടങ്ങളില്‍ മദ്യനിര്‍മാണ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ അറസ്റ്റിൽ. നിര്‍ത്തിയിട്ട കാറില്‍ പൊലീസ് സംശയത്തെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് വിദേശ നിര്‍മിതവും തദ്ദേശീയമായി നിര്‍മിച്ചതുമായ 500 കുപ്പി മദ്യം പിടികൂടിയത്.
ചോദ്യം ചെയ്യലില്‍ മദ്യനിര്‍മാണ കേന്ദ്രത്തെക്കുറിച്ചുള്ള വിവരം ലഭിച്ചു. ഹവല്ലിയിൽ നിന്നാണ് ഇന്ത്യക്കാരനെ പിടികൂടിയത്. ഫിന്താസില് സ്ത്രീ ഉള്‍പ്പെടെ നേപ്പാള്‍ പൗരന്മാരായ നാലുപേരാണ് പിടിയിലായത്.