ജഹ്‌റയിൽ വാണിജ്യ മന്ത്രാലയത്തിന്റെ പരിശോധന ; 405 പഴയ ടയറുകള്‍ പിടിച്ചെടുത്തു

ജഹ്​റയില്‍ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 405 പഴയ ടയറുകള്‍ പിടിച്ചെടുത്തു. ഉപയോഗിച്ച ടയറുകളുടെ വില്‍പനയും ഇറക്കുമതിയും രാജ്യത്ത്​ നിയമവിധേയമല്ല. ഇത്തരം ടയറുകള്‍ വാങ്ങരുതെന്ന്​ വാണിജ്യ മന്ത്രാലയം അധികൃതര്‍ മുന്നറിയിപ്പ്​ നല്‍കി. വേനലില്‍ പഴയ ടയറുകള്‍ പൊട്ടിത്തെറിച്ച്‌​ അപകടമുണ്ടാവാന്‍ സാധ്യത കൂടുതലാണ്.