നാലാംഘട്ടത്തില്‍ ബസ്​ സര്‍വിസ്​ പുനരാരംഭിക്കാന്‍ കുവൈത്തിലെ കമ്പനികൾ ഒരുങ്ങുന്നു

കുവൈത്തില്‍ ബസ്​ സര്‍വിസ്​ പുനരാരംഭിക്കാന്‍ ട്രാന്‍സ്​പോര്‍ട്ട്​ കമ്ബനികള്‍ ഒരുങ്ങുന്നു . കോവിഡ്​ നിയന്ത്രണങ്ങള്‍ നീക്കുന്നതി​ന്റെ നാലാംഘട്ടത്തില്‍ ബസ്​ സര്‍വിസുകള്‍ക്ക്​ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

എന്നാണ്​ നാലാംഘട്ടത്തിലേക്ക്​ പ്രവേശിക്കുകയെന്ന്​ അറിവായിട്ടില്ല. കോവിഡ്​ വ്യാപനം വിലയിരുത്തി മന്ത്രിസഭയാണ്​ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. യാത്രക്കാരുടെ എണ്ണത്തിന്​ പരിധി നിശ്ചയിച്ച്‌​ ​ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്​ ബസ്​ സര്‍വിസിന്​ അനുമതി നല്‍കുക. മാസ്​കും കൈയുറയും നിര്‍ബന്ധമാക്കും. സര്‍ക്കാറിന്​ കീഴിലുള്ള കുവൈത്ത്​ പബ്ലിക്​ ട്രാന്‍സ്​പോര്‍ട്ട്​ കമ്ബനി, സിറ്റി ബസ്​, കെ.ജി.എല്‍ എന്നീ കമ്ബനികളാണ്​ കുവൈത്ത്​ പൊതുഗതാഗതം നടത്തുന്നത്​.