ല​ബ​നാ​നി​ലേ​ക്ക്​ സ​ഹാ​യ​വ​സ്​​തു​ക്ക​ളു​മാ​യി കു​​വൈ​ത്ത്​ ര​ണ്ടു​ വി​മാ​ന​ങ്ങ​ള്‍​കൂ​ടി അ​യ​ച്ചു

ല​ബ​നാ​നി​ലേ​ക്ക്​ സ​ഹാ​യ​വ​സ്​​തു​ക്ക​ളു​മാ​യി കു​​വൈ​ത്ത്​ ര​ണ്ടു​ വി​മാ​ന​ങ്ങ​ള്‍​കൂ​ടി അ​യ​ച്ചു. ​ഇ​തോ​ടെ കു​വൈ​ത്ത്​ ല​ബ​നാ​നി​ലേ​ക്ക്​ മ​രു​ന്നും മ​റ്റു സ​ഹാ​യ​വ​സ്​​തു​ക്ക​ളു​മാ​യി അ​യ​ച്ച വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം ഏ​ഴാ​യി.

ആ​ദ്യ വി​മാ​ന​ങ്ങ​ളി​ല്‍ മ​രു​ന്നും ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ അ​യ​ച്ച​ത്​ ഭ​ക്ഷ​ണ​വ​സ്​​തു​ക്ക​ളാ​ണ്. ല​ബ​നാ​നി​ലെ സ്​​ഫോ​ട​ന​​ശേ​ഷം ആ​ദ്യ​മാ​യി സ​ഹാ​യ​വ​സ്​​തു​ക്ക​ള്‍ എ​ത്തി​ച്ച​തും കു​വൈ​ത്താ​ണ്. കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നേ​രി​ട്ട്​ ഇ​ട​പെ​ട്ടാ​ണ്​ മ​രു​ന്നും ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ളും അ​യ​ച്ച​ത്. ല​ബ​നാ​നി​ലെ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ന്‍ കു​വൈ​ത്ത്​ റെ​ഡ്​ ക്രെ​സ​ന്‍​റ്​ സൊ​സൈ​റ്റി വി​ഭ​വ​സ​മാ​ഹ​ര​ണ കാ​മ്ബ​യി​ന്‍ ന​ട​ത്തു​ന്നു​ണ്ട്.