ഹവല്ലിയിൽ സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്ത കടകൾ അടപ്പിച്ചു

കുവൈത്തിൽ ആ​രോ​ഗ്യ സു​ര​ക്ഷ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത 10 സ്ഥാ​പ​ന​ങ്ങ​ള്‍ അടപ്പിച്ചു. ഹ​വ​ല്ലി ഗ​വ​ര്‍​ണ​റേ​റ്റി​ലാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 23 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ പി​ഴ ചു​മ​ത്തി. 2405 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി. റ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍, കോ​ഫീ ഷോ​പ്, ഹെ​യ​ര്‍ സ​ലൂ​ണ്‍ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ അടപ്പിച്ചത്. സ​ലൂ​ണു​ക​ള്‍​ക്ക്​ ഇൗ ​ഘ​ട്ട​ത്തി​ല്‍ ​പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി​യി​ല്ല. ആ​രോ​ഗ്യ സു​ര​ക്ഷ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​ത്​ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ 24727732 എ​ന്ന വാ​ട്​​സാ​പ്​ ന​മ്ബ​റി​ലോ 139 എ​ന്ന ഹോ​ട്ട്​​ലൈ​ന്‍ ന​മ്ബ​റി​ലോ വിളിച്ച് അ​റി​യി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.