കുവൈത്തിൽ മലയാളി സ്ത്രീ തൂങ്ങി മരിച്ച നിലയിൽ

കുവൈത്തില്‍ മലയാളി സ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കാസര്‍കോട് ബളാല്‍ പൊടിപ്പാലം സ്വദേശിനി ജാനകി കോടക്കല്‍ (48)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ബാസിയ ഹൈഡൈന്‍ സൂപ്പര്‍ മാര്‍ക്കറ്റിനു അരികെയുള്ള മലയാളിയുടെ വീട്ടിലാണു ഇവര്‍ ജോലി ചെയ്തിരുന്നത്. ബുധനാഴ്ച രാവിലെ ഇതേ ഫ്‌ളാറ്റില്‍ ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കാസര്‍ഗ്ഗോഡ് ബളാല്‍ പൊടിപ്പാലം ബങ്കടി , കുംബ എന്നിവരുടെ മകളായിരുന്നു ഇവര്‍ .ഭര്‍ത്താവ് രാഘവന്‍. സംഭവത്തില്‍ ജലീബ് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്.