കുവൈത്തിന് അഭിമാനമായി ഷെയ്ഖ് ജാബർ പാലം :ഉദ്ഘാടനം ഏപ്രിൽ 30 ന് നടക്കും

കുവൈത്ത് സിറ്റി :കുവൈത്തിന്റെ അഭിമാനമുയർത്തി ഷെയ്ഖ് ജാബിർ പാലം ഏപ്രിൽ 30ന് ഔദ്യോഗിക ഉദ്ഘാടനം നടത്തും. ദേശീയ വിമോചന ദിനത്തോടനുബന്ധിച്ച് യാത്ര സാധ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന് ഗതാഗത അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ സുഹ അൽ അഷ്കനാനി അറിയിച്ചു.
കരയിലും കടലിലുമായാണ് പാലം കടന്നു പോകുന്നത്. പാലം യാഥാർഥ്യമാകുന്നതോടെ കടൽ പാലങ്ങളുടെ ഗണത്തിൽ ലോകത്ത് ലോകത്തെ നാലാമത്തെ വലിയ പാലമായി ഷെയ്ഖ് ജാബർ പാലം മാറിയേക്കും. 7,38,718 ദിനാർ പദ്ധതിചെലവ് കണക്കാക്കി 2013 ലാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ പാലത്തിന്റെ ഉപയോഗത്തിന് ചുങ്കം ചുമത്താൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും ഭാവിയിൽ പഠനം നടത്തി തീരുമാനിക്കുമെന്നും സുഹ അൽ അഷ്കനാനി പറഞ്ഞു.