ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍​ക്ക്​ എ​ന്‍.​ഒ.​സി ന​ല്‍​കു​ന്ന​ത്​ കു​വൈ​ത്ത്​ എ​ന്‍​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍​ക്ക്​ എ​ന്‍.​ഒ.​സി ന​ല്‍​കു​ന്ന​ത്​ കു​വൈ​ത്ത്​ എ​ന്‍​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി. എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍​ക്ക്​ വ​ര്‍​ക്ക്​ പെ​ര്‍​മി​റ്റ്​ ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ എ​ന്‍​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി​യി​ല്‍​നി​ന്ന്​ നോ ​ഒ​ബ്​​ജ​ക്​​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്ക​ണം. സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍​ക്ക്​ അ​ക്ര​ഡി​റ്റേ​ഷ​ന്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​വ​ര്‍​ക്ക്​ മാ​ത്ര​മാ​ണ്​ കു​വൈ​ത്ത്​ എ​ന്‍​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി എ​ന്‍.​ഒ.​സി ന​ല്‍​കു​ന്ന​ത്. വ​ര്‍​ക്ക്​ പെ​ര്‍​മി​റ്റ്​ ലഭിക്കുന്നതിന് നി​ര​വ​ധി വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ്​ ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യ​ര്‍​മാ​രു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍​ക്ക്​ അം​ഗീ​കാ​രം ന​ല്‍​കു​ന്ന​ത്​ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​യ​ത്. മാ​ന​വ വി​ഭ​വ ശേ​ഷി സ​മി​തി​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ്​ എ​ന്‍​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി​യു​ടെ ന​ട​പ​ടി​യെ​ന്ന് റിപ്പോർട്ടുണ്ട്​ .