കു​വൈ​ത്തി​ല്‍ ഫു​ട്​​ബാ​ള്‍ സീ​സ​ണ്‍ നാളെ തുടങ്ങുന്നു

കു​വൈ​ത്തി​ല്‍ ഫു​ട്​​ബാ​ള്‍ സീ​സ​ണ്‍ നാളെ (ആ​ഗ​സ്​​റ്റ്​ 15)​ ​തുടങ്ങുന്നു. ആ​രോ​ഗ്യ​സു​ര​ക്ഷ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച്‌​ സ്​​റ്റേ​ഡി​യ​ത്തി​ല്‍ കാ​ണി​ക​ള്‍ ഇ​ല്ലാ​തെ​യാ​ണ്​ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. ഇൗ ​നി​ല​യി​ല്‍ ​പ്രാ​ദേ​ശി​ക, അ​ന്ത​ര്‍​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്താ​ന്‍ മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ല്‍​കി.

ര​ണ്ടു ത​ല​ത്തി​ലു​ള്ള ലീ​ഗ്​ മ​ത്സ​ര​ങ്ങ​ള്‍, അ​മീ​റി​െന്‍റ​യും കി​രീ​ടാ​വ​കാ​ശി​യു​ടെ​യും പേ​രി​ലു​ള്ള മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഉ​ള്‍​ക്കൊ​ള്ളു​ന്ന​താ​ണ്​ കു​വൈ​ത്തി​ലെ ഫു​ട്​​ബാ​ള്‍ ക​ല​ണ്ട​ര്‍. ടൂ​ര്‍​ണ​മെന്‍റു​ക​ള്‍ എ​ല്ലാം ന​ട​ത്താ​നാ​ണ് കു​വൈ​ത്ത്​ ഫു​ട്​​ബാ​ള്‍ അ​സോ​സി​യേ​ഷ​െന്‍റ​ തീ​രു​മാ​നം.

കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, സ്​​പോ​ര്‍​ട്​​സ്​ പ​ബ്ലി​ക്​ അ​തോ​റി​റ്റി, കു​വൈ​ത്തി ഒ​ളി​മ്ബി​ക്​ ക​മ്മി​റ്റി എ​ന്നി​വ​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച​ശേ​ഷ​മാ​ണ്​ ഇൗ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.