ആലപ്പുഴ ചുനക്കര സ്വദേശി ശ്രീകുമാർ (46) വ്യാഴാഴ്ച മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. 20 വര്‍ഷമായി കുവൈത്തില്‍ ദിവാന് അമീരി കമ്ബനിയില്‍ ഫോര്‍മാനായിരുന്നു. കുവൈത്തിലെ വിവിധ സാമൂഹിക സംഘടനകളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ലത (ആരോഗ്യ മന്ത്രാലയം സ്റ്റാഫ് നഴ്സ്). മക്കള്‍: ശ്രുതി, ശ്രീനേഷ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.