‘കുവൈറ്റ് മലയാളികൾ’ വാട്സ്ആപ് കൂട്ടായ്മ ഒരുക്കുന്ന രക്തദാന ക്യാമ്പ് ഈ മാസം 21 ന്

കുവൈറ്റ് മലയാളികൾ എന്ന വാട്സ്ആപ് കൂട്ടായ്മ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഓഗസ്റ്റ് 21 ന് അദാൻ ബ്ലഡ് ബാങ്കിൽ നടക്കും. കുവൈറ്റ് സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 21 വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഇവിടെ വന്ന് രക്തം ദാനം ചെയ്യാവുന്നതാണ്.

രക്തം ദാനം ചെയ്യാൻ താത്പര്യപ്പെടുന്നവർ 66177436 എന്ന നമ്പറിൽ തികളാഴ്ച 6 മണിക്ക് മുൻപായി വിളിച്ച് പേര് വിവരങ്ങൾ നൽകുക.