കുവൈത്തിൽ നിന്ന് കേരളത്തിലേക്ക്‌ ഓഗസ്ത്‌ 19 മുതൽ 31വരെ 16 വിമാന സർവീസുകൾ

വന്ദേ ഭാരത്‌ ദൗത്യത്തിന്റെ ഭാഗമായി കുവൈത്തിൽ നിന്നും കേരളത്തിലേക്ക്‌ ഓഗസ്ത്‌ 19 മുതൽ 31വരെ ഇൻഡിഗൊ എയർ ലൈൻസ്‌ 16 സർവ്വീസുകൾ നടത്തുന്നു. കോഴിക്കോട്‌, കൊച്ചി , തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സർവീസ് ഉണ്ടായിരിക്കും.

ഓഗസ്ത്‌ 19, 21 തിയ്യതികളിൽ കോഴിക്കോട്‌ , കൊച്ചി എന്നിവിടങ്ങളിലേക്ക്‌ ഒരു സവീസ് വീതം ഉണ്ടായിരിക്കും. 22 , 24 തിയ്യതികളിൽ കൊച്ചിയിലേക്ക്‌ ഓരോ സർവ്വീസും 23നു കോഴിക്കോട്‌ , തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ഒരോ സർവ്വീസ് ഉണ്ടായിരിക്കും‌. 25നു കോഴിക്കോടേക്കും കൊച്ചിയിലേക്കും ഒരോ സർവ്വീസ് വീതവും 27നു കോഴിക്കോടെക്ക്‌ ഒരു സർവ്വീസും ഉണ്ടായിക്കും. 28 നു കൊച്ചിയിലേക്കു ഒരു സർവ്വീസാണു പ്രഖ്യാപിച്ചിരിക്കുന്നത്‌. 30 നു കൊച്ചിക്ക്‌ പുറമെ തിരുവനന്തപുരത്തേക്കും 31 നു കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിലേക്ക്‌ ഒരോ സർവ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്‌. കൊച്ചിയിലേക്ക്‌ ഉച്ചക്ക്‌ 1.55 നും കോഴിക്കോട്ടേക്ക്‌ കാലത്ത്‌ 11.55 നും തിരുവനന്തപുരത്തേക്ക്‌ 10: 45 നുമാണു കുവൈത്തിൽ നിന്നും പുറപ്പെടുന്ന സമയം. കേരളത്തിലേക്ക്‌ എയർ ഇന്ത്യ എക്സ്പ്രെസ്സും ഉടൻ സർവ്വീസുകൾ ആരംഭിക്കുമെന്ന് സൂചനയുണ്ട്.