ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ടേകാല്‍ കോടിയിലേക്ക്

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ടേകാല്‍ കോടിയിലേക്ക് ഉയർന്നു . ഇതുവരെ 2,20,36,149 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ലോകത്ത് ഇതുവരെയായി 7,76,856 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ചികില്‍സയിലുള്ളവരില്‍ 62,037 പേര്‍ അതീവഗുരുതരാവസ്ഥയിലാണ്. അതേസമയം 1,47,75,275 പേര്‍ രോഗമുക്തരായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ലോകത്ത് കോവിഡ് രോഗവ്യാപനം ഏറ്റവും രൂക്ഷമായ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 56,11,631 ആയി. 40,216 പേര്‍ക്കാണ് പുതുതായി രേഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 561 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 1,73,710 ആയി.
പട്ടികയില്‍ രണ്ടാമതുള്ള ബ്രസീലില്‍ രോഗബാധിതര്‍ 33,63,235 ആയി. 23,038 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണം 1,08,654 ആയി ഉയര്‍ന്നു. മൂന്നാമതുള്ള ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 2,701,604 ആയിട്ടുണ്ട്.