‘നെ​സ്​​റ്റോ’ ഗ്രൂപ്പിന്റെ കൈത്താങ്ങ് : അർഹർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു

കോവിഡ് പ്രതിസന്ധി കാരണം ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍​ക്ക് ബു​ദ്ധി​മു​ട്ട​നു​ഭ​വി​ച്ച പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. കു​വൈ​ത്തി​​ലെ പ്ര​മു​ഖ ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല​യാ​യ ‘നെ​സ്​​റ്റോ’ ഗ്രൂ​പ്​ ന​ല്‍​കി​യ ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റു​ക​ളാ​ണ്​ ഒ.​െ​എ.​സി.​സി ഹെ​ല്‍​പ്​ ലൈ​ന്‍ മു​ഖേ​ന വി​ത​ര​ണം ചെ​യ്ത​ത്.

കു​വൈ​ത്ത്​ ഒ.​െ​എ.​സി.​സി​യു​ടെ വി​വി​ധ ഏ​രി​യ ക​മ്മി​റ്റി​ക​ളാ​യ ജ​ഹ്‌​റ, റി​ഗ്ഗ​യി, അ​ബ്ബാ​സി​യ, ഫ​ര്‍​വാ​നി​യ, സാ​ല്‍​മി​യ, മെ​ഹ്ബൂ​ല, മം​ഗ​ഫ്, ഫ​ഹാ​ഹീ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഏ​രി​യ കോ​ഒാ​ഡി​നേ​റ്റ​ര്‍​മാ​ര്‍ മു​ഖേ​ന​യാ​ണ് അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് കി​റ്റു​ക​ള്‍ എ​ത്തി​ച്ചു​ന​ല്‍​കി​യ​ത്. ഒ.​െ​എ.​സി.​സി പ്ര​സി​ഡ​ന്‍​റ് വ​ര്‍​ഗീ​സ് പു​തു​കു​ള​ങ്ങ​ര, വെ​ല്‍​ഫെ​യ​ര്‍ വി​ങ്​ ചെ​യ​ര്‍​മാ​ന്‍ ഹ​രീ​ഷ് തൃ​പ്പൂ​ണി​ത്തു​റ, വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ സ​ജി മ​ണ്ഡ​ല​ത്തി​ല്‍, അ​നൂ​പ് സോ​മ​ന്‍, ഷ​ബീ​ര്‍ കൊ​യി​ലാ​ണ്ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ചു.