പെട്ടിമുടി ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരും

പെട്ടിമുടി ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. 9 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. മണ്ണിനടിയിലുള്ളവരെ കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ സംവിധാനം ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്.

പെട്ടിമുടിയില്‍ പ്രതികൂല കാലാവസ്ഥയിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ സജ്ജീവമായി പുരോഗമിക്കുകയാണ്. പെട്ടിമുടി പുഴ കേന്ദ്രീകരിച്ചാണ് പ്രധാന തെരച്ചില്‍. ഇന്നലെ അപകട സ്ഥലത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെ നിന്നാണ് മൂന്ന് മൃതദേഹങ്ങള്‍ ലഭിച്ചത്.

ലയങ്ങള്‍ ഉണ്ടായിരുന്ന സ്ഥലത്ത് റഡാര്‍ ഉപയോഗിച്ച്‌ നടത്തിയ തിരച്ചിലില്‍ ഇന്നലെ ചില സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്തിരുന്നു, ഇന്ന് അവിടങ്ങളില്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ തെരച്ചില്‍ നടത്തും.
കാലാവസ്‌ഥ പ്രതികൂലമായതിനാല്‍ ഡോഗ് സ്ക്വാഡിനെ കഴിഞ്ഞ ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല.