കു​വൈ​ത്ത്​ പാ​ര്‍​ല​മെന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പ് ഈ വർഷം നടത്താൻ ഒരുക്കങ്ങൾ ആരംഭിച്ചു

കു​വൈ​ത്ത്​ പാ​ര്‍​ല​മെന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ഈ വർഷം ​ത​ന്നെ ന​ട​ത്താ​ന്‍ വി​വി​ധ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ള്‍ ഒ​രു​ക്കം ആരംഭിച്ചതായി റി​പ്പോ​ര്‍​ട്ട്. ന​വം​ബ​ര്‍ 28, ഡി​സം​ബ​ര്‍ അ​ഞ്ച്​ എ​ന്നീ ര​ണ്ട്​ തീ​യ​തി​ക​ളാ​ണ്​ നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്​. എ​ന്നാ​ല്‍, തീ​യ​തി​യു​ടെ കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. നാ​ലു​വ​ര്‍​ഷ പാ​ര്‍​ല​മെന്‍റി​െന്‍റ കാ​ലാ​വ​ധി സെ​പ്​​റ്റം​ബ​ര്‍ 10ന്​ ​അ​വ​സാ​നി​ക്കും. കോ​വി​ഡ്​ പ്ര​തി​സ​ന്ധി മു​ന്നി​ലു​ള്ള​തി​നാ​ല്‍ ആ​​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും ചേ​ര്‍​ന്നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക്​ നേ​തൃ​ത്വം ന​ല്‍​കു​ക.
രാ​ജ്യ​ത്തെ ആ​രോ​ഗ്യ​സ്ഥി​തി​യും തെ​ര​ഞ്ഞെ​ടു​പ്പ്​ എ​ങ്ങ​നെ ന​ട​ത്താ​നാ​വും എ​ന്ന​തും സം​ബ​ന്ധി​ച്ച്‌​ സെ​പ്​​റ്റം​ബ​ര്‍ അ​വ​സാ​ന​ത്തി​നു​ മുൻപ് ​ റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കാ​ന്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ന്‍ ഇ​ത്ത​വ​ണ വോ​െ​ട്ട​ടു​പ്പ്​ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നും ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാ​വും.