കുവൈത്തിലെ ടാക്സികളിൽ നാളെ മുതൽ‌ 3 യാത്രക്കാർക്ക്‌ ഒരേ സമയം സഞ്ചരിക്കാം

കുവൈത്തിലെ ടാക്സികളിൽ നാളെ മുതൽ ‌ 3 യാത്രക്കാർക്ക്‌ ഒരേ സമയം സഞ്ചരിക്കാൻ അനുമതി നൽകി ‌ ആഭ്യന്തരമന്ത്രാലയം. നിലവിൽ ഒരു യാത്രക്കരനു മാത്രമേ ടാക്സികളിൽ കയറാൻ അനുമതിയുള്ളൂ. ഇതിനെതിരെ ഉടമകളിൽ നിന്ന് പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണു മന്ത്രാലയം പുതിയ തീരുമാനമെടുത്തത്‌. രാജ്യത്ത്‌ കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ടാക്സി സർവ്വീസുകൾ നിർത്തി വെച്ചിരുന്നു. അഞ്ചു മാസത്തിനു ശേഷം കഴിഞ്ഞ ആഴ്ചയാണു ടാക്സി സർവ്വീസുകൾ പുനരാരംഭിച്ചത്. എന്നാൽ ഒരു യാത്രക്കാരന് മാത്രമേ സഞ്ചരിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു