കല കുവൈത്തിന്റെ ഒമ്പതാം ചാർട്ടേർഡ് വിമാനം 28 ന് കൊച്ചിയിലേക്ക് പറക്കും

കല കുവൈത്തി​ന്‍െറ ഒമ്ബതാമത്​ ചാര്‍ട്ടേഡ് വിമാനം ഈ മാസം ​ 28ന്​ കൊച്ചിയിലേക്ക് യാത്ര തിരിക്കും. ടിക്കറ്റ് നിരക്കായി ഇക്കോണമി ക്ലാസിന്​ 115 ദീനാറാണ്​ ഈടാക്കുന്നത്. എല്ലാ യാത്രക്കാര്‍ക്കും കല കുവൈത്ത്​ സൗജന്യമായി പി.പി.ഇ കിറ്റ് നല്‍കുന്നുണ്ട് . യാത്ര ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ www.kalakuwait.com എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌ത്​ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക്‌ 60778686, 97683397 എന്നീ നമ്ബറുകളിലും കൂടുതല്‍ വിവരങ്ങള്‍ക്ക് 66627600, 94013575, 50336681 എന്നീ നമ്ബറുകളിലും ബന്ധപ്പെടാം.