കുവൈത്തിലെ ഭാഗിക കർഫ്യു ആഗസ്ത് 30 ന് പിൻവലിക്കും

കുവൈത്തിലെ ഭാഗിക കര്‍ഫ്യൂ ആഗസ്​റ്റ്​ 30ന്​ പിന്‍വലിക്കും. ആഗസ്​റ്റ്​ 30ന്​ പുലര്‍ച്ചെ മൂന്നുവരെ​ നിലവിലെ കര്‍ഫ്യൂ നിലനിൽക്കും. വ്യാഴാഴ്​ച മന്ത്രിസഭ യോഗത്തിലാണ്​ നിര്‍ണായക തീരുമാനമുണ്ടായത്​.

കോവിഡ്​ പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കി കുവൈത്ത്​ സാധാരണ ജീവിതത്തിലേക്ക്​ മടങ്ങാൻ ആരംഭിക്കുകയാണ്​. ഇതിലെ നിര്‍ണായകമായ ചുവടുവെപ്പാണ്​ മാസങ്ങളായി നിലനില്‍ക്കുന്ന കര്‍ഫ്യൂ ഇല്ലാതാവുന്നത്​.