ഇന്ന് അത്തം : പത്താം നാൾ പൊന്നോണത്തിനായുള്ള കാത്തിരിപ്പ്

ഇന്ന് അത്തം. പത്താം ദിനം പൊന്നോണം ആഘോഷിക്കാൻ മലയാളികൾ കാത്തിരിക്കുകയാണ്. പതിവ് കാലത്തെ ആഘോഷങ്ങൾ ഇത്തവണ ഉണ്ടാകില്ല. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ മലയാളിയുടെ ഓണം പ്രളയത്തിന്റെ കണ്ണീരിൽ മുങ്ങിയതായിരുന്നു. ഇക്കുറി ലോകത്തെ തന്നെ വലയ്ക്കുന്ന ഒരു മഹാമാരിയും വന്നെത്തി. വീടുകളിലേക്ക് ഒതുങ്ങുന്ന ഒരു ഓണക്കാലമാണ് ഇത്തവണത്തേത്. എങ്കിലും ശുഭ പ്രതീക്ഷകളോടെ ലോകമെമ്പാടുമുള്ള മലയാളികൾ അത്തം പത്തിന് പൊന്നോണം ഉണ്ണാൻ കാത്തിരിക്കുന്നു.