കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ 31 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് മറ്റു രാജ്യങ്ങളില്‍ രണ്ടാഴ്ച താമസിച്ച് ഇവിടേക്ക് വരാം. ദുബൈ, ദോഹ തുടങ്ങിയ നഗരങ്ങളില്‍ സന്ദര്‍ശക വിസയില്‍ എത്തി രണ്ടാഴ്ച താമസിച്ച് കുവൈത്തിലേക്ക് വരാന്‍ നിരവധി പ്രവാസികള്‍ ശ്രമിക്കുന്നുണ്ട്. ട്രാവല്‍ ഏജന്‍സികള്‍ ഇതിനായി പാക്കേജ് തയാറാക്കിയിട്ടുണ്ട്.
വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളില്‍ രണ്ടാഴ്ച താമസിച്ച് 72 മണിക്കൂര്‍ സമയപരിധിയില്‍ കോവിഡ് പരിശോധനയും നടത്തി കുവൈത്തിലേക്ക് വരുന്നതിന് തടസ്സമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഒരു ആശങ്കയുടെയും ആവശ്യം ഇപ്പോള്‍ ഇല്ല.