കോ വിഡ് : നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്ത കാസർഗോഡ് സ്വദേശി കുവൈത്തിൽ മരിച്ചു

നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുത്ത കാസര്‍കോട്​ സ്വദേശി കുവൈത്തില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. ​ തൃക്കരിപ്പൂര്‍ കൈക്കൂട്ടുകടവ്​ പൂവളപ്പില്‍ എന്‍.​ ഉമര്‍ ഫാറൂഖ്​ (47) ആണ്​ മരിച്ചത്​. ജൂലൈ അവസാനം കോവിഡ്​ ബാധിച്ച്‌​ മിഷ്​രിഫ്​ ഫീല്‍ഡ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു​. പിന്നീട് ആസ്​ത്​മ രോഗി കൂടിയായ ഇദ്ദേഹത്തി​െന്‍റ ആരോഗ്യനില വഷളാവുകയായിരുന്നു. പിതാവ്​: ഷാഹുല്‍ ഹമീദ്​. മാതാവ്​: മറിയുമ്മ. ഭാര്യ: കുഞ്ഞാമിന. മക്കള്‍: ഫഹീമ, ഫഹീസ. മൃതദേഹം കോവിഡ്​ പ്രോ​േട്ടാകോള്‍ അനുസരിച്ച്‌​ കുവൈത്തില്‍ ഖബറടക്കും.