കുവൈറ്റ് ഇന്ത്യന്‍ എംബസിയുടെ അടുത്ത ഓപ്പണ്‍ ഹൗസ് മീറ്റിംഗ് ഓഗസ്റ്റ് 26ന് (ബുധനാഴ്ച്ച) നടക്കും. എല്ലാ ബുധനാഴ്ച്ചകളിലും ഉച്ചയ്ക്ക് 3.30ന് എംബസി അങ്കണത്തില്‍ ഓപ്പണ്‍ ഹൗസ് മീറ്റിംഗ് നടക്കും.
അംബാസിഡര്‍/ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്/ കമ്മ്യൂണിറ്റി വെല്‍ഫയര്‍ തലവന്‍, കോണ്‍സുലാര്‍, ലേബര്‍ വിംഗ്സ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഓപ്പണ്‍ ഹൗസ് മീറ്റിംഗ് നടക്കുക.
പരാതികളും നിര്‍ദേശങ്ങളും community.kuwait@mea.gov.in. എന്ന അഡ്രസിലേക്ക് അയക്കുക