മഴക്കെടുതി :12 കമ്പനികൾ വീഴ്ച വരുത്തിയതായി അന്വേഷണ കമ്മിഷൻ റിപ്പോർട്ട്.

കുവൈത്ത് സിറ്റി :നവംബറിലെ കാലവർഷക്കെടുതിയിൽ രാജ്യത്തെ 12നിർമ്മാണ കമ്പനികൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് റിപ്പോർട്ട്. മഴക്കെടുതി ഉണ്ടാകാനുള്ള കാരണങ്ങൾ അന്വേഷിക്കുന്ന സമിതിയാണ് വാർത്ത സമ്മേളനത്തിൽ വിവരങ്ങൾ പുറത്ത് വിട്ടത്. വീഴ്ച വരുത്തിയ കമ്പനികളുടെ വിവരങ്ങൾഅന്വേഷണം പൂർത്തിയാക്കുന്നതോടുകൂടി പുറത്ത് വിടും. പൊതു മരാമത്ത് മന്ത്രാലയവും , റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അധികൃതരും അടങ്ങിയതാണ് അന്വേഷണ സമിതി. കുവൈത്ത് യൂണിവേഴ്സിറ്റിയിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ :ഫഹദ് അൽ റുഹൈബിയാണ് സമിതി അധ്യക്ഷൻ. 12 ആഴ്ചക്കിടയിൽ 220 മണിക്കൂറുകളാണ് തെളിവെടുപ്പിന് വേണ്ടി ശേഖരിച്ചതെന്ന് അദ്ദേഹം അറിയിച്ചു. റിപ്പോർട്ട് തയ്യാറാക്കുന്നത്തിന്റെ ഭാഗമായി ആകെ 58 കമ്പനികളെയാണ് തെളിവെടുപ്പിന് വിധേയമാക്കിയത്.