നീറ്റ് എക്സാം ; വിദേശത്ത് പരീക്ഷാ കേന്ദ്രമില്ല : ഗൾഫ് രാജ്യങ്ങളിൽ നിന്നും പ്രത്യേക വന്ദേ ഭാരത് സർവീസ് ഏർപ്പെടുത്തണമെന്ന് സുപ്രീം കോടതി 

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് മാറ്റി വെച്ച നീറ്റ് പരീക്ഷ സെപ്റ്റംബർ 13 ന് നടക്കുകയാണ്. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ കേന്ദ്രം ഉണ്ടായിരിക്കില്ല. ഈ സാഹചര്യത്തിൽ പരീക്ഷയിൽ പങ്കെടുക്കാനുള്ള വിദ്യാർഥികൾക്ക് പ്രത്യേക വന്ദേ ഭാരത് വിമാനം അനുവദിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരും, ബന്ധപ്പെട്ട സംസ്ഥാന സർക്കാരും ഇക്കാര്യം ഉറപ്പു വരുത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ് എൽ.നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യത്തിൽ വിധി പ്രസ്താവിച്ചത്.