ലോകത്താകെ രണ്ട് കോടി 38 ലക്ഷം !

ലോകത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം 2,38,00,738 ആയി. രോഗബാധയെ തുടർന്നുള്ള മരണം എട്ടുലക്ഷത്തി പതിനാറായിരം കടന്നു. 61,767 പേര്‍ രോഗം ബാധിച്ച്‌ അതീവഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.

അതേസമയം 1,63,47,923 ആളുകള്‍ കോവിഡ് രോഗബാധയില്‍ നിന്നും മുക്തി നേടിയതായും റിപ്പോര്‍ട്ടുകള്‍ . കോവിഡ് രോഗവ്യാപനം ഏറ്റവും കൂടുതലുള്ള അമേരിക്കയില്‍ രോഗികളുടെ എണ്ണം 59,14,713 ആയി. ആകെ മരണം 1,81,097. രണ്ടാമതുള്ള ബ്രസീലില്‍ രോഗികളുടെ എണ്ണം 3,627,217 ആണ്. 1,15,451 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മൂന്നാമതുള്ള ഇന്ത്യയില്‍ രോഗം ബാധിച്ചത് 31,64,881 പേര്‍ക്കാണ്.