കുവൈത്തിൽ ജനുവരിയോടെ ഒരു ലക്ഷം വിദേശികൾക്ക് ജോലി നഷ്ടമായേക്കും

കു​വൈ​ത്തി​ല്‍ ജ​നു​വ​രി​യോ​ടെ ഒ​രു ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ള്‍​ക്ക് തൊ​ഴി​ല്‍ ന​ഷ്​​ട​മാ​യേക്കും . 60 വ​യ​സ്സ് പൂ​ര്‍​ത്തി​യാ​യ​വ​രു​ടെ തൊ​ഴി​ല്‍ പെ​ര്‍​മി​റ്റ് പു​തു​ക്കാ​ന്‍ മാ​ന്‍​പ​വ​ര്‍ അ​തോ​റി​റ്റി ഏ​ര്‍​പ്പെ​ടു​ത്തി​യ നി​ബ​ന്ധ​ന പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തോ​ടെ​യാ​ണ് ഇ​ത്ര​യും പേ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ഷ്​​ട​മാ​വു​ക. സി​വി​ല്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ അ​തോ​റി​റ്റി പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച്‌​ 60 വ​യ​സ്സ് പൂ​ര്‍​ത്തി​യാ​യ വി​ദേ​ശി​ക​ളി​ല്‍ 97,612 പേ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റോ അ​തി​ല്‍ താ​ഴെ​യോ മാ​ത്രം യോ​ഗ്യ​ത​യു​ള്ള​വ​രാ​ണ്.
ഇ​ത്ത​ര​ക്കാ​ര്‍​ക്ക്​ 2021 ജ​നു​വ​രി ഒ​ന്ന് മു​ത​ല്‍ തൊ​ഴി​ല്‍ പെ​ര്‍​മി​റ്റ് പു​തു​ക്കി ന​ല്‍​കേ​ണ്ടെ​ന്നാ​ണ് മാ​ന്‍​പ​വ​ര്‍ അ​തോ​റി​റ്റി​യു​ടെ തീ​രു​മാ​നം.

വ​ര്‍​ക്ക് പെ​ര്‍​മി​റ്റ് ല​ഭി​ക്കാ​തെ താ​മ​സാ​നു​മ​തി പു​തു​ക്കാ​ന്‍ ക​ഴി​യി​ല്ല. അതിനാൽ ഇ​ത്ര​യും പേ​ര്‍​​ അ​ടു​ത്ത​വ​ര്‍​ഷം പ്ര​വാ​സം മ​തി​യാ​ക്കി സ്വ​ന്തം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​രും. 60 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സം മാ​ത്രം നേ​ടി​യ നി​ര​വ​ധി മ​ല​യാ​ളി​ക​ള്‍ കു​വൈ​ത്തി​ലു​ണ്ട്.