കുവൈത്തിൽ താമസ കാലാവധി കഴിഞ്ഞവർക്ക് മൂന്ന് മാസത്തേക്ക് കൂടി വിസ കാലാവധി നീട്ടി നൽകുന്നു

കുവൈത്തില്‍ താമസകാലാവധി കഴിഞ്ഞവര്‍ക്കും സന്ദര്‍ശകര്‍ക്കും മൂന്നു മാസത്തേക്ക് കൂടി കാലാവധി നീട്ടി നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ആഗസ്റ്റ് 31 നു വിസാ കാലാവധി കഴിയുന്നവര്‍ക്കാണ് മൂന്നുമാസത്തേക്ക് കൂടി കാലാവധി നീട്ടി നല്‍കുക. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തെയും രണ്ടു തവണ സ്വാഭാവിക എക്സ്റ്റന്‍ഷന്‍ അനുവദിച്ചിരുന്നു