ജലീബ് അല്‍ ശുയൂഖിൽ ഇന്ത്യൻ പ്രവാസി തൂങ്ങി മരിച്ച നിലയിൽ

ജലീബ് അല്‍ ശുയൂഖിൽ ഇന്ത്യൻ പ്രവാസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിവരം ലഭിച്ചയുടന്‍ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ബാത്ത്റൂമിനുള്ളില്‍ വസ്ത്രത്തില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരിച്ചയാളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

കുവൈറ്റില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ ആത്മഹത്യയാണിതെന്നാണ് റിപ്പോർട്ടുകൾ. ഫിലിപ്പൈന്‍ സ്വദേശിയായ പ്രവാസിയാണ് ആത്മഹത്യ ചെയ്ത മറ്റൊരാള്‍. കഴുത്തില്‍ കുരുക്കിട്ട് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.