കോവിഡ് : കുവൈത്തിൽ ഇന്ന് 3 മരണം ; 646 പേർക്ക് രോഗം സ്ഥിരീകരിച്ചു

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് 3 പേർ കൂടി മരിച്ചു . ഇതോടെ രാജ്യത്ത്‌ കോവിഡ് ബാധിച്ച് ‌ മരണമടഞ്ഞവരുടെ എണ്ണം 528 ആയി. 646 പേർക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 84224 ആയി.ഇന്ന് രോഗ ബാധ റിപ്പോർട്ട്‌ ചെയ്യപ്പെട്ടവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക്‌ ഇപ്രകാരമാണ് , അഹമ്മദി175 ,ജഹ്‌റ 126 , ഫർവാനിയ 123 , ഹവല്ലി 117 , കേപിറ്റൽ 105 . ഇന്ന് 673 പേരാണു രോഗ മുക്തരായത്‌ . ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 75993 ആയി. ആകെ 7703 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം നൂറിൽ താഴെയായി കുറഞ്ഞു 92 ആയി .കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3718പേർക്കാണു കൊറോണ വൈറസ്‌ പരിശോധന നടത്തിയത്‌. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 611639ആയി.