ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കുള്ള ജസീറ എയർവൈസിന്റെ വിമാനയാത്ര നിരക്കിൽ 34 ശതമാനം ഇളവ്‌.

കുവൈത്ത് സിറ്റി :ജസീറ എയർവൈസ് കുവൈത്തിൽ നിന്നും ഡൽഹി മുംബൈ എന്നിവിടങ്ങളിലേക്കുള്ള ബിസിനസ്‌ ക്ലാസ്സ്‌ നിരക്കിൽ വലിയ ഇളവുകൾ ഏർപ്പെടുത്തി. മാർച്ച്‌ 31 വരെയാണ് ഇളവിന്റെ കാലാവധി.ഇത് പ്രകാരം കുവൈത്തിൽ നിന്നും മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കുള്ള യാത്രക്കായി ഇനി 104-124 kd നൽകിയാൽ മതിയാകും. ജസീറ എയർ വൈസിന്റെ കുവൈത്തിൽ നിന്നും ബഹ്‌റൈൻ, കെയ്റോ, തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകൾക്കും ഇളവുകൾ ഏർപ്പെ ടുത്തിയിട്ടുണ്ട്.