ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി 

ഇന്ത്യയിലേക്കും , ഇന്ത്യക്ക് പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (DGCA) ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. നിലവിൽ സെപ്റ്റംബർ 30 വരെയാണ് സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നിലവിൽ തുടരുന്ന പ്രത്യേക വന്ദേ ഭാരത്, ചാർട്ടേർഡ് സർവീസുകൾക്ക് നിയന്ത്രണങ്ങൾ ബാധകമായിരിക്കില്ല. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് മാർച്ച് മാസം 23 മുതലാണ് ഇന്ത്യയിൽ വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.