സെവന്ത്‌ റിംഗ് റോഡ് ഇനി സുൽത്താൻ ഖാബൂസിന്റെ പേരിൽ അറിയപ്പെടും

കുവൈത്തിലെ തിരക്കേറിയ റോഡുകളിൽ ഒന്നാൽ സെവന്ത്‌ റിംഗ്‌ ഇനി മുതൽ അന്തരിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിന്റെ പേരിൽ അറിയപ്പെടും. ഇന്നലെ ചേർന്ന മന്ത്രി സഭാ യോഗത്തിലാണു തീരുമാനമായത്. സെവന്ത്‌ റിംഗ്‌ റോഡിനു സുൽത്താൻ ഖാബൂസ്‌ അൽ സയീദ്‌ എന്ന് നാമകരണം ചെയ്യാൻ മന്ത്രി സഭ മുൻസിപ്പൽ അധികൃതർക്ക്‌ നിർദ്ദേശം നൽകി ‌. അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ സബാഹിന്റെ പ്രത്യേക താൽപര്യ പ്രകാരമാണു തീരുമാനം.അറബ്‌ ഇസ്ലാമിക ലോകത്ത്‌ സുൽത്താൻ ഖാബൂസ്‌ നൽകിയ സംഭാവനകൾ മുൻ നിർത്തിയാണു തീരുമാനം. നേരത്തേ രാജ്യത്തെ തിരക്കേറിയ വീഥികളിൽ ഒന്നായ ഫിഫ്ത്‌ റിംഗ്‌ റോഡിനു യു. എ.ഈ. ഭരണാധികാരിയായ ഷൈഖ്‌ സായിദ്‌ ബിൻ സുൽത്താൻ അൽ നഹിയാന്റെ പേർ നൽകിയിരുന്നു. ഫിന്താസ്‌ മുതൽ ദോഹ പോർട്ട്‌ വരെ ഏകദേശം 40 കിലോമീറ്റർ ദൈര്ഘ്യമുള്ള എക്പ്രെസ്സ്‌ വേ ആണു സെവന്ത്‌ റിംഗ്‌ റോഡ്‌.