കുവൈത്തിൽ റെസ്റ്റോറന്റുകൾക്ക് 24മണിക്കൂർ പ്രവർത്തിക്കാൻ അനുമതി

കുവൈത്തിൽ റെസ്റ്റോറന്റുകൾക്ക്‌ 24മണിക്കൂർ പ്രവർത്തിക്കാൻ അനുമതി നൽകി. മുൻസിപ്പൽ ഡയരക്റ്റർ ജനറൽ അഹമദ്‌ അൽ മൻഫൂഹിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ സ്വകാര്യ പാർപ്പിട കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ബക്കാല , സൂപ്പർ മാർക്കറ്റുജൾ മുതലായവകൾക്ക് രാത്രി 12മണി വരെ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ അനുവാദമുള്ളൂ. ഷീഷ കടകൾക്ക്‌ ഇത്‌ വരെ പ്രവർത്തന അനുമതി നൽകിയിട്ടില്ല. എന്നാൽ സ്ഥാപനങ്ങളിലെ ജീവനക്കാർ കർശ്ശനമായും ആരോഗ്യ പ്രതിരോധ നടപടികൾ പാലിച്ചു കൊണ്ടായിരിക്കണം ജോലി ചെയ്യേണ്ടത്‌.