കുവൈത്തിൽ വാൽവ് ഘടിപ്പിച്ച മാസ്കുകളുടെ ഇറക്കുമതിക്ക് നിരോധനം

കുവൈത്തിൽ വാൽവ് ഘടിപ്പിച്ച ഫേസ്‌ മാസ്കുകളുടെ ഇറക്കുമതിക്ക്‌ ആരോഗ്യമന്ത്രാലയം നിരോധനം ഏർപ്പെടുത്തി. ഇത്തരം മാസ്കുകൾ ഫലപ്രദമല്ലെന്ന കണ്ടെത്തലിനെ തുടർന്നാണു നടപടി. വാൽവ് അല്ലെങ്കിൽ വൺവേ ഫിൽട്ടർ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന മാസ്കുകൾ ഉപയോഗിക്കാൻ ആരോഗ്യ മന്ത്രാലയം ശുപാർശ ചെയ്തിട്ടില്ല.ഇത്തരം മാസ്കുകൾ ധരിക്കുന്നവർ ശുദ്ധീകരിക്കപ്പെട്ട വായു ശ്വസിക്കുകയും എന്നാൽ ഇവരുടെ ശ്വസനവായു ശുദ്ധീകരിക്കപ്പെടാതെയാണ് പുറം തള്ളപ്പെടുന്നത് . ഇക്കാരണത്താൽ ഇത്തരം മാസ്ക്‌ ധരിക്കുന്നവർക്ക്‌ മറ്റുള്ളവരിൽ നിന്ന് രോഗ ബാധ ഏൽക്കുന്നത്‌ തടയുമെങ്കിലും ഇവരിൽ നിന്നും മറ്റുള്ളവരിലേക്ക്‌ രോഗപകർച്ചക്കുള്ള സാധ്യത തടയാൻ സാധ്യമാകില്ല. സാർസ്സ്‌ പോലുള്ള വൈറസ്‌ വ്യാപനം തടയാൻ മാത്രമേ വാൽവ് ഘടിപ്പിച്ച മാസ്കുകൾക്ക്‌ സാധ്യമാകുകയുള്ളൂ..ആരോഗ്യ ചികിൽസാ കേന്ദ്രങ്ങളിലോ അടച്ചിട്ട സ്ഥലങ്ങളിലോ ഇത്തരം മാസ്കുകൾ അനുയോജ്യമല്ലെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.