സംവരണം അട്ടിമറിക്കാനുള്ള ശ്രമങ്ങൾ സമൂഹം ഗൗരവത്തോടെ ചർച്ച ചെയ്യണം :പി കെ ഫിറോസ്

http://https://youtu.be/qzVqmcQDT10?t=1

കുവൈത്ത് സിറ്റി :ന്യൂനപക്ഷ ദളിത്‌ സംവരണം അട്ടിമറിക്കാനുള്ള ഭരണകൂട നയങ്ങളെ സമൂഹം ജാഗ്രതയോടെ നോക്കികാണണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് .കുവൈത്ത് വാർത്തക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.ഇന്ത്യയിലെ ഭൂരിപക്ഷമാകുന്ന പിന്നോക്ക വിഭാഗങ്ങൾ  അവഗണയിലാണ് ഇപ്പോയും കഴിയുന്നത്.13 ശതമാനം മാത്രമുള്ള മുന്നോക്ക വിഭാഗങ്ങളാണ് അധികാരത്തെ നിയന്ത്രിക്കുന്നത്  .ഇത് സംവരണത്തിന്റെ പ്രാധാന്യം നമ്മെ ഓർമിപ്പിക്കുന്നു .കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ  സംവരണ അട്ടിമറി ശ്രമത്തെ ക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം .സോഷ്യൽ മീഡിയ  സമൂഹത്തിന്റെ അഭിവാജ്യഘടകമാണെങ്കിലും നിയന്ത്രങ്ങൾ ആവശ്യമാണ്.കേരളത്തിൽ ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകങ്ങൾക്ക് നേതൃത്ത്വം നൽകുന്നത് സി പി എം ആർ .എസ് എസ് എന്നീ സംഘടനകളാണ് .ഷുക്കൂർ കേസിൽ സി ബി ഐ സമർപ്പിച്ച കുറ്റപത്രം രാഷ്ട്രീയ കൊലപാതകങ്ങൾക്ക് വേണ്ടി ഇടപെടലുകൾ നടത്തുന്ന പാർട്ടി നേതൃത്വത്തങ്ങളെ പുനർ വിചിന്തനത്തിന് പ്രേരിപ്പിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.