കുവൈത്തിലേക്ക്‌ വരുന്ന 6 വയസ്സുവരെയുള്ള കുട്ടികളെ പി.സി.ആർ.സർട്ടിഫിക്കറ്റ്‌ നിബന്ധനയിൽ നിന്നും ഒഴിവാക്കി

മറ്റ് രാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്ക്‌ വരുന്ന യാത്രക്കാരിൽ 6വയസ്‌ വരെ പ്രായമുള്ള കുട്ടികളെ പി.സി.ആർ.സർട്ടിഫിക്കറ്റ്‌ നിബന്ധനയിൽ നിന്നും ഒഴിവാക്കി. കുവൈത്ത്‌ വ്യോമയാന അധികൃതരാണു ഇത്‌ സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്‌. ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശ്ശയെ തുടർന്നാണു നടപടി.