യാത്ര രേഖകൾ ഇല്ലാത്തവർക്കായി ഇന്ത്യൻ എംബസി രെജിസ്ട്രേഷന് സംവിധാനമൊരുക്കുന്നു

കുവൈത്തിൽ യാത്രാരേഖകൾ ഇല്ലാത്ത ഇന്ത്യക്കാർക്കായി ഇന്ത്യൻ എംബസി റെജിസ്ട്രേഷൻ ഡ്രൈവ്‌ സംവിധാനം ഒരുക്കുന്നു. പാസ്സ്പോർട്ട്‌ , എമർജ്ജൻസി സർട്ടിഫിക്കറ്റ്‌ (ഔട്‌ പാസ്സ്‌) മുതലായ യാത്രാരേഖൾ ഇല്ലാത്ത ഇന്ത്യക്കാർ, ഇന്ത്യൻ എംബസിയിൽ നേരിട്ട്‌ റെജിസ്ട്രേഷൻ ചെയ്യണമെന്ന് ഇന്ത്യൻ എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു. ഇതിനായുള്ള അപേക്ഷകൾ https://forms.gle/pmf6kBxix4DYhzxz7) എന്ന ലിങ്ക് വഴി സമർപ്പിക്കണം. ഇതിനു പുറമേ പൂരിപ്പിച്ച ഫോമുകൾ എംബസി ഹാൾ, ഷർഖ്‌, അബ്ബാസിയ ,ഫഹാഹീൽ പാസ്സ്പോർട്ട്‌ സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപിച്ച പെട്ടികളിൽ നിക്ഷേപിക്കുവാനും സൗകര്യം ഒരുക്കിയിട്ടുണ്ട്‌.അപേക്ഷകന്റെ യഥാർത്ഥ പാസ്സ്പോർട്ട്‌ നമ്പറോ അല്ലെങ്കിൽ എമർജ്ജൻസി സർട്ടിഫിക്കറ്റ്‌ നമ്പറോ ആയിരിക്കും റെജിസ്ട്രേഷൻ നമ്പറായി പരിഗണിക്കുക. തുടർന്നുള്ള ആശയവിനിമയത്തിനും അപേക്ഷയുടെ തൽസ്ഥിതിയെ സംബന്ധിച്ചുള്ള വിവരങ്ങൾക്കും അപേക്ഷകൻ ഈ നമ്പറാണ് ഉപയോഗിക്കേണ്ടത്‌. റെജിസ്ട്രേഷൻ ഫീസ്‌ തികച്ചും സൗജന്യമായിരിക്കും.എന്നാൽ യാത്രാരേഖകൾക്കുള്ള ഫീസ്‌ ഇവ തയ്യാറാകുന്നതോട്‌ കൂടി എംബസി കൗണ്ടറിൽ നേരിട്ട്‌ സ്വീകരിക്കുന്നതാണെന്നും എംബസി ഇറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.കൂടുതൽ വിവരങ്ങൾക്ക്‌ community.kuwait@mea.gov.in ഈ മെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണു.