ത​ട്ടി​പ്പ്​ സ​ന്ദേ​ശം അ​യ​ച്ച്‌​ പലരുടെയും വാ​ട്​​സ്​​ആ​പ്​ അ​ക്കൗ​ണ്ട്​ ഹാ​ക്ക് ചെയ്തു

കുവൈത്തിൽ ത​ട്ടി​പ്പ്​ സ​ന്ദേ​ശം അ​യ​ച്ച്‌​ പലരുടെയും വാ​ട്​​സ്​​ആ​പ്​ അ​ക്കൗ​ണ്ട്​ ഹാ​ക്ക്​ ചെയ്തു. അ​ബ​ദ്ധ​ത്തി​ല്‍ ആ​റ​ക്ക ഡി​ജി​റ്റ്​ കോ​ഡ്​ എ​സ്.​എം.​എ​സ്​ ആ​യി നി​ങ്ങ​ളു​ടെ ന​മ്ബ​റി​ലേ​ക്ക്​ അ​യ​ച്ചു​വെ​ന്നും അ​തൊ​ന്ന്​ പെ​െ​ട്ട​ന്ന്​ വാ​ട്​​സ്​​ആ​പ്​ ചെ​യ്​​ത്​ ത​രു​മോ എ​ന്നും അ​പേ​ക്ഷി​ച്ചാ​ണ് വാ​ട്​​സ്​​ആ​പ്പി​ല്‍​ സ​ന്ദേ​ശം വ​രു​ന്ന​ത്. ഇ​ങ്ങ​നെ അ​യ​ച്ചു​കൊ​ടു​ത്ത​വ​രു​ടെ അ​ക്കൗ​ണ്ട്​ ഹാ​ക്ക്​ ചെ​യ്യ​പ്പെ​ട്ടു.

ഹാ​ക്ക്​ ചെ​യ്​​ത ന​മ്ബ​റി​ല്‍​നി​ന്ന്​ അ​ക്കൗ​ണ്ട്​ ഉ​ട​മ​യു​ടെ ന​മ്ബ​റു​ക​ളി​ലേ​ക്കും സ​മാ​ന​മാ​യ സ​ന്ദേ​ശം അ​യ​ക്കു​ന്നു​ണ്ട്. ‘സു​ഹൃ​ത്താ​യ​തി​നാ​ല്‍’ വി​ശ്വ​സി​ച്ച്‌​ മ​റു​പ​ടി അ​യ​ച്ച​വ​രും വ​ഞ്ചി​ക്ക​പ്പെ​ട്ടു. യ​ഥാ​ര്‍​ഥ സു​ഹൃ​ത്ത്​ ഇ​ത്​ അ​റി​ഞ്ഞി​ട്ടു​ണ്ടാ​വി​ല്ല. രാ​ജ്യ​ത്ത്​ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന്​ പ​ണം ചോ​ര്‍​ത്തു​ന്ന സം​ഘം സ​ജീ​വ​മാ​ണ്. നി​ര​വ​ധി പേ​ര്‍​ക്കാ​ണ്​ പ​ണം ന​ഷ്​​ട​പ്പെ​ട്ട​ത്.സ​മ്മാ​നം ല​ഭി​ച്ചെ​ന്നും അ​ക്കൗ​ണ്ട്​ ബ്ലോ​ക്ക്​ ആ​യെ​ന്നും പ​റ​ഞ്ഞ്​ വ്യ​ക്​​തി​ഗ​ത ​വി​വ​ര​ങ്ങ​ള്‍ വാ​ങ്ങി​യാ​ണ്​ ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന​ത്.