സിവിൽ ഐ ഡി കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് പുതിയ സമയക്രമം

കുവൈത്ത്‌ സിവിൽ ഐ.ഡി. കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക്‌ സിവിൽ ഇൻഫോമേഷൻ അതോറിറ്റി പുതിയ സമയ ക്രമം പ്രഖ്യാപിച്ചു . സ്വദേശികൾ, ജി.സി.സി രാഷ്ട്രങ്ങളിലെ പൗരന്മാർ, ബിദൂനികൾ എന്നിവർക്ക്‌ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 1 വരെയാണു ഇടപാടുകൾ നടത്തുന്നതിനുള്ള സമയം‌.മറ്റു രാജ്യങ്ങളിലെ പൗരന്മാർക്ക്‌ ഉച്ചക്ക്‌ 2 മണി മുതൽ വൈകുന്നേരം 6 വരെയും ഇടപാടുകൾ നടത്തുന്നതിനായി സൗത്ത് സൂറയിലെ പ്രധാന കെട്ടിടത്തിൽ എത്താം .അതേ സമയം
സൗത്ത് സുർറയിലെ പ്രധാന കെട്ടിടത്തിൽ മെഷിനുകളിൽ തയ്യാറായ സിവിൽ ഐ.ഡി.കാർഡുകൾ സ്വീകരിക്കുന്നതിനുള്ള സേവനം എല്ലാ രാജ്യക്കാർക്കും രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയുള്ള സമയങ്ങളിൽ ലഭ്യമായിരിക്കും.ഇടപാടുകൾ അതോറിറ്റിയുടെ വെബ്‌സൈറ്റായ www.paci.gov.kw വഴി പൂർത്തിയാക്കാൻ അധികൃതർ ആവശ്യപ്പെട്ടു. മുൻ കൂർ അപ്പോയിന്റ്‌മന്റ്‌ കൂടാതെ മറ്റു ഇടപാടുകൾ സ്വീകരിക്കുന്നതല്ലെന്നും സിവിൽ ഇൻഫോർമ്മേഷൻ അധികൃതർ വ്യക്തമാക്കി.