കോവിഡ് : കുവൈത്തിൽ ഇന്ന് 4 മരണം ; 825 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് 4പേർ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 575 ആയി. 825 പേർക്കാണ് ഇന്ന് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത് .രോഗ ബാധിതരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക് ഇന്ന് പുറത്ത് വീട്ടിട്ടില്ല . 724 പേരാണു ഇന്ന് രോഗ മുക്തരായത്‌ . ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 87911 ആയി.