കുവൈത്തിൽ കോവിഡ് ബാധിത സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നൽകി

കുവൈത്തിൽ കോവിഡ് ‌ ബാധിച്ച സ്ത്രീ ‌ സിസേറിയൻ ശസ്ത്രക്രിയയിലൂടെ ഒരു കുഞ്ഞിന് ജന്മം നൽകി. രാജ്യത്ത്‌ ആദ്യമായാണു കോവിഡ് ‌ ബാധിച്ച ഒരാളിൽ സിസേറിയൻ ശസ്ത്രക്രിയ നടത്തിയതെന്ന് പ്രമുഖ ഗൈനകോളജിസ്റ്റ്‌ ഡോ. മറിയം അൽ മൻസൂരി ട്വിറ്ററിലൂടെ അറിയിച്ചു. E.C.M.O സംവിധാനത്തിന്റെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടന്നത്‌. കുവൈത്ത്‌ സ്വദേശികളായ ഡോ. ഹനാൻ ഖത്ലാനും ഡോ.ആലിയ അൽ താഹുവിന്റെന്റെയും നേതൃത്വത്തിലാണു ശസ്ത്രക്രിയ നടന്നതെന്നും അവർ അറിയിച്ചു.’ നിങ്ങളുടെ ശ്രമങ്ങൾക്ക്‌ ദൈവാനുഗ്രഹം ഉണ്ടാകട്ടെ, ആത്മ വിശ്വാസം വർധിപ്പിക്കാൻ സഹായിക്കട്ടെ, എന്ന് ശസ്ത്ര ക്രിയക്ക്‌ നേതൃത്വം നൽകിയ ഡോക്റ്റർമ്മാർക്ക്‌ അവർ ആശംസകൾ നേർന്നു.